കേരള PSC KAS വിജ്ഞാപനം 2025 | ഇപ്പോൾ ഓൺലൈനായി അപേക്ഷിക്കാം | Kerala PSC KAS Recruitment 2025

കേരള PSC KAS വിജ്ഞാപനം 2025 | ഇപ്പോൾ ഓൺലൈനായി അപേക്ഷിക്കാം | Kerala PSC KAS Recruitment 2025

കേരള സർക്കാരിന്റെ കീഴിൽ ജോലി നേടാനാഗ്രഹിക്കുന്നവർക്ക് സുവർണാവസരം! കേരള പബ്ലിക് സർവീസ് കമ്മീഷൻ (KPSC) KAS Officer Trainee തസ്തികയിലേക്ക് 31 ഒഴിവുകൾ പ്രഖ്യാപിച്ചിരിക്കുന്നു. യോഗ്യതയുള്ള ഉദ്യോഗാർഥികൾക്ക് 2025 മാർച്ച് 7 മുതൽ ഏപ്രിൽ 9 വരെ ഓൺലൈൻ വഴി അപേക്ഷിക്കാം. കേരള സർക്കാരിന്റെ കീഴിൽ ഉയർന്ന ശമ്പളത്തിൽ ജോലി ആഗ്രഹിക്കുന്നവർക്ക് ഈ അവസരം പൂർണമായി ഉപയോഗപ്പെടുത്താം.

Kerala PSC KAS Recruitment 2025: പ്രധാന വിവരങ്ങൾ

  • ഓർഗനൈസേഷൻ: കേരള പബ്ലിക് സർവീസ് കമ്മീഷൻ (KPSC)
  • പദവി: KAS Officer Trainee
  • ജോലി തരം: കേരള സർക്കാർ
  • ഒഴിവുകൾ: 31
  • ജോലി സ്ഥലം: കേരളത്തിലുടനീളം
  • ശമ്പളം: ₹77,200 – ₹1,40,500 (മാസം)
  • അപേക്ഷാ മോഡ്: ഓൺലൈൻ
  • അപേക്ഷ തുടങ്ങുന്ന തീയതി: 07 മാർച്ച് 2025
  • അവസാന തീയതി: 09 ഏപ്രിൽ 2025

KAS Officer : ഒഴിവുകളുടെ വിവരങ്ങൾ

  • സ്ട്രീം 1: 11
  • സ്ട്രീം 2: 10
  • സ്ട്രീം 3: 10
  • ആകെ : 31

Educational Qualifications

ഏതെങ്കിലും ബിരുദം (അംഗീകൃത സർവകലാശാലയിൽ നിന്ന്).

Age Limit Details

  • സ്ട്രീം 1: 21-32 വയസ്സ് (02.01.1993 മുതൽ 01.01.2004 വരെ ജനിച്ചവർ).
  • സ്ട്രീം 2: 21-40 വയസ്സ് (02.01.1985 മുതൽ 01.01.2004 വരെ ജനിച്ചവർ).
  • സ്ട്രീം 3: 50 വയസ്സ് കഴിഞ്ഞിട്ടില്ലാത്തവർ (01.01.2025-ന് അനുസരിച്ച്).

Selection Process

  • പ്രാഥമിക പരീക്ഷ (Preliminary Exam)
  • മെയിൻ പരീക്ഷ (Main Exam)
  • വ്യക്തിഗത Interview

പരീക്ഷയ്ക്ക് മുമ്പ് ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

സ്ഥിരീകരണം (Confirmation): പരീക്ഷ എഴുതുമെന്ന് സ്ഥിരീകരിക്കാൻ ഉദ്യോഗാർഥികൾ തങ്ങളുടെ വൺ ടൈം പ്രൊഫൈൽ വഴി സ്ഥിരീകരണം നൽകേണ്ടതാണ്.

അഡ്മിഷൻ ടിക്കറ്റ്: സ്ഥിരീകരണം നൽകിയവർക്ക് പരീക്ഷാ തീയതിക്ക് 15 ദിവസം മുമ്പ് അഡ്മിഷൻ ടിക്കറ്റ് ലഭ്യമാകും.

സ്ഥിരീകരണം നൽകാത്തവർ: സ്ഥിരീകരണം നൽകാത്ത ഉദ്യോഗാർഥികളുടെ അപേക്ഷകൾ നിരസിക്കപ്പെടും.

How to Apply KAS Recruitment 2025?

  • ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക: www.keralapsc.gov.in
  • വൺ ടൈം പ്രൊഫൈൽ സൃഷ്ടിക്കുക: പുതിയ ഉപയോക്താക്കൾക്ക് വൺ ടൈം പ്രൊഫൈൽ സൃഷ്ടിക്കുക.
  • അപേക്ഷ പൂരിപ്പിക്കുക: തസ്തിക തിരഞ്ഞെടുത്ത് എല്ലാ വിവരങ്ങളും നൽകുക.
  • ഫോട്ടോ അപ്‌ലോഡ് ചെയ്യുക:
  • ഫോട്ടോ 31/12/2013-ന് ശേഷം എടുത്തതായിരിക്കണം.
  • ഫോട്ടോയുടെ താഴെ ഉദ്യോഗാർഥിയുടെ പേരും ഫോട്ടോ എടുത്ത തീയതിയും രേഖപ്പെടുത്തുക.
  • അപേക്ഷ സമർപ്പിക്കുക: അപേക്ഷ സബ്മിറ്റ് ചെയ്യുക.
  • പ്രിന്റ് ഔട്ട്: അപേക്ഷയുടെ പ്രിന്റ് ഔട്ട് എടുത്ത് സൂക്ഷിക്കുക.

Important Notes

  • അപേക്ഷാ ഫീസ് ഇല്ല.
  • അപേക്ഷ സമർപ്പിച്ച ശേഷം മാറ്റം വരുത്താൻ കഴിയില്ല.
  • അസൽ ഡോക്യുമെന്റുകൾ: വിദ്യാഭ്യാസ യോഗ്യത, പരിചയം, ജാതി, പ്രായം തുടങ്ങിയവ തെളിയിക്കുന്ന അസൽ ഡോക്യുമെന്റുകൾ കമ്മീഷൻ ആവശ്യപ്പെടുമ്പോൾ ഹാജരാക്കേണ്ടതാണ്.

Share this to: