സംസ്ഥാന ദാരിദ്ര്യ നിർമ്മാർജ്ജന മിഷൻ- കുടുംബശ്രീ ജില്ലാ തലത്തിൽ പ്രവർത്തിക്കുന്ന സ്നേഹിത ജെൻഡർ ഹെൽപ്പ് ഡെസ്കുകളിൽ സർവ്വീസ് പ്രൊവൈഡർ (സേവനദാതാവ്) തസ്തികയിൽ കരാർ അടിസ്ഥാനത്തിലുള്ള ഒഴിവുകളിലേയ്ക്ക് യോഗ്യരായ കുടുംബശ്രീ അംഗങ്ങളോ കുടുംബശ്രീ കുടുംബാംഗങ്ങളോ ആയ വനിതാ ഉദ്യോഗാർത്ഥികളിൽ നിന്നും അപേക്ഷകൾ ക്ഷണിക്കുന്നു.
തസ്തിക
സർവ്വീസ് പ്രൊവൈഡർ (സേവനദാതാവ്)
ഒഴിവ്
4 (ഇടുക്കി, കാസറഗോഡ്, കണ്ണൂർ, കൊല്ലം ജില്ലകളിൽ ഓരോ ഒഴിവുകൾ)
നിയമന രീതി
കരാർ നിയമനം (കരാറിൽ ഏർപ്പെടുന്ന ദിവസം മുതൽ 31/03/2026 വരെയായിരിക്കും കരാർ കാലാവധി. പ്രവർത്തനമികവ് പരിശോധിച്ച് കരാർ ദീർഘിപ്പിക്കുന്നതാണ്)
വിദ്യാഭ്യാസ യോഗ്യത
അംഗീകൃത സർവ്വകലാശാലകളിൽ നിന്നുള്ള ബിരുദം
പ്രായപരിധി
31/01/2025 ന് 40 വയസ്സിൽ കൂടാൻ പാടുള്ളതല്ല. (മേൽ വിവരിച്ച യോഗ്യതയും പ്രവൃത്തിപരിചയവുമുള്ള, നിലവിൽ കുടുംബശ്രീയുടെ കമ്മ്യൂണിറ്റി കൗൺസിലറായി പ്രവർത്തിക്കുന്ന, 50 വയസ്സിൽ താഴെയുള്ളവർക്കും അപേക്ഷിക്കാവുന്നതാണ്.)
പ്രവൃത്തിപരിചയം
മുൻപരിചയം നിർബന്ധമല്ല. എന്നാൽ 2 വർഷം പ്രവൃത്തി പരിചയം ഉളളവർക്ക് മുൻഗണന. കുടുംബശ്രീ അംഗങ്ങളോ കുടുംബശ്രീ കുടുംബാംഗങ്ങളോ ആയിരിക്കണം അപേക്ഷകർ.
വേതനം
20,000 രൂപ പ്രതിമാസ വേതനം.
ജോലിയുടെ സ്വഭാവം
- കുടുംബശ്രീ സ്നേഹിത ജെൻഡർ ഹെൽപ്പ് ഡെസ്കുകളിൽ എത്തുന്നവർക്കും, അന്തേവാസികൾക്കും ആവശ്യമായ സേവനങ്ങൾ ലഭ്യമാക്കൽ
- കുടുംബശ്രീയുടെ പ്രവർത്തനങ്ങളുടെ ഭാഗമായി ഫീൽഡ്തലത്തിലും സേവനങ്ങൾ ലഭ്യമാക്കൽ 3. സ്ത്രീപദവി സ്വയം പഠന പ്രക്രിയയുടെ ഭാഗമായി കണ്ടെത്തുന്ന നിരാലംബരായ വനിതകൾക്കും, കുട്ടികൾക്കും ആവശ്യമായ സേവനങ്ങൾ ലഭ്യമാക്കൽ
- തദ്ദേശ സ്വയംഭരണ സ്ഥാപനതലത്തിലുള്ള ജെൻഡർ റിസോഴ്സ് സെൻററുകളിൽ വിവിധ ആവശ്യങ്ങളുമായി എത്തുന്നവർക്ക് ആവശ്യമായ സേവനങ്ങൾ ലഭ്യമാക്കൽ
അപേക്ഷ സമർപ്പിക്കേണ്ട രീതി
- അപേക്ഷ നിശ്ചിത ഫോർമാറ്റിൽ സമർപ്പിക്കേണ്ടതാണ്.
- നിയമനം സംബന്ധിച്ച നടപടികൾ സെൻറർ ഫോർ മാനേജ്മെൻറ് ഡെവലപ്പ്മെൻറ്
(സി.എം.ഡി) മുഖാന്തിരമാണ് നടപ്പിലാക്കുന്നത്. - അപേക്ഷാർത്ഥികൾ 500 രൂപ പരീക്ഷാഫീസായി അടയ്ക്കേണ്ടതാണ്.
നിയമനപ്രക്രിയ
- സമർപ്പിക്കപ്പെട്ട ബയോഡേറ്റകളും, പ്രവൃത്തിപരിചയവും വിശദമായി പരിശോധിച്ച്, സ്ക്രീനിംഗ് നടത്തി യോഗ്യമായ അപേക്ഷകൾ മാത്രം തെരഞ്ഞെടുക്കുന്നതിനുള്ള
സി.എം.ഡി.ക്കുണ്ടായിരിക്കും.
അധികാരം - ഉദ്യോഗാർത്ഥികളുടെ ബയോഡാറ്റ സ്ക്രീനിംഗ് നടത്തി യോഗ്യതയും, പ്രവൃത്തിപരിചയവും പരിഗണിച്ച് യോഗ്യരായവർക്ക് എഴുത്തുപരീക്ഷ, ഇൻറർവ്യൂ എന്നിവ നടത്തി റാങ്ക് ലിസ്റ്റ് തയ്യാറാക്കുന്നതിനുള്ള പൂർണ്ണചുമതല സി.എം.ഡി.ക്കാണ്.
- അപേക്ഷ എക്സ്പീരിയൻസ് സർട്ടിഫിക്കറ്റുകൾ അപേക്ഷയോടൊപ്പം സമർപ്പിക്കേണ്ടതാണ്.
- അപേക്ഷ സമർപ്പിക്കേണ്ട വിലാസം
www.cmd.kerala.gov.in എന്ന വെബ്സൈറ്റിൽ ഓൺലൈനായി അപേക്ഷകൾ
സമർപ്പിക്കേണ്ടതാണ്. - അപേക്ഷ ലഭിക്കേണ്ട അവസാന തീയതി : 04/03/2025, വൈകുന്നേരം 5 മണി
- മറ്റു നിബന്ധനകൾ
- അപേക്ഷകൾ കുടുംബശ്രീ ജില്ലാ മിഷനുകളിലോ, സംസ്ഥാന മിഷനിലോ യാതൊരു കാരണവശാലും സ്വീകരിക്കുന്നതല്ല. കൂടാതെ, Online – അല്ലാതെ ലഭിക്കുന്ന അപേക്ഷകളും, യഥാസമയം ലഭിക്കാത്ത അപേക്ഷകളും, അംഗീകരിച്ച യോഗ്യതകൾ ഇല്ലാത്തതതുമായ അപേക്ഷകളും പരിഗണിക്കുന്നതല്ല.
- പരീക്ഷാ ഫീസും, സർട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും, പ്രവൃത്തിപരിചയ സർട്ടിഫിക്കറ്റും അപേക്ഷയോടൊപ്പം Online ആയി സമർപ്പിക്കാവുന്നതാണ്.
- റാങ്ക് ലിസ്റ്റിൽ നിന്നും നിയമന ശുപാർശ ലഭിക്കുന്ന ഉദ്യോഗാർഥി യഥാസമയം ജോലിയിൽ പ്രവേശിക്കാത്ത പക്ഷം, ടി നിയമനം റദ്ദാകുന്നതും, ലിസ്റ്റിൽ നിന്നും ഒഴിവാക്കപ്പെടുന്നതുമാണ്.
- റാങ്ക് ലിസ്റ്റിൻറെ കാലാവധി പ്രസിദ്ധീകരിച്ച തീയതി മുതൽ 1 വർഷമായിരിക്കും.
- ഒഴിവുകളുടെ എണ്ണത്തിൽ മാറ്റം ഉണ്ടായേക്കാം.
- നിയമനം ലഭിക്കുന്നവർ സംസ്ഥാനത്തിലെ ഏതു ജില്ലയിലും പ്രവർത്തിക്കാൻ സന്നദ്ധരായിരിക്കണം. കൂടാതെ നിയമനം ലഭിക്കുന്ന ജില്ലയിൽ കരാർ കാലാവധി അവസാനിക്കുന്നതു വരെ സേവനമനുഷ്ഠിക്കേണ്ടതുമാണ്.