കേരള സംസ്ഥാന യുവജന ക്ഷേമ ബോര്ഡിൽ അവസരം|KSYWB Kerala Recruitment 2024 – Apply For Clerk cum Data Entry Operator, Office Attendant Posts

കേരള സംസ്ഥാന യുവജന ക്ഷേമ ബോര്ഡിൽ അവസരം|KSYWB Kerala Recruitment 2024 – Apply For Clerk cum Data Entry Operator, Office Attendant Posts

KSYWB Kerala Recruitment 2024: കേരള സംസ്ഥാന യുവജനക്ഷേമ ബോര്‍ഡില്‍ താഴെപ്പറയുന്ന വിഭാഗങ്ങളിലെ ഒഴിവുകളിലേയ്‌ക്ക്‌ ജില്ലാടിസ്ഥാനത്തില്‍ അപേക്ഷകള്‍ ക്ഷണിക്കുന്നു. ക്ലാര്‍ക്ക്‌ കം ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍, ഓഫീസ്‌ അറ്റന്‍ഡന്റ്‌ വിഭാഗങ്ങളിലെ അപേക്ഷകള്‍ ചുവടെ ചേര്‍ത്തിട്ടുള്ള പട്ടികയിലെ ഒഴിവുള്ള ജില്ലകളില്‍ നന്നുള്ളവരായിരിക്കണം. ഒഴിവില്ലാത്ത ജില്ലകളിലെ അപേക്ഷകള്‍ പരിഗണിക്കുന്നതല്ല. യോഗ്യരായ ഉദ്യോഗാർത്ഥികൾക്ക് 05.12.2024 മുതൽ 21.12.2024 വരെ അപേക്ഷിക്കാം.

  • സ്ഥാപനത്തിന്റെ പേര് : കേരള സംസ്ഥാന യുവജനക്ഷേമ ബോർഡ്
  • തസ്തികയുടെ പേര് : ക്ലാര്‍ക്ക്‌ കം ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍, ഓഫീസ്‌ അറ്റന്‍ഡന്റ്‌
  • ജോലി തരം : കേരള സർക്കാർ
  • റിക്രൂട്ട്മെന്റ് തരം : ഡയറക്റ്റ്
  • പരസ്യ നമ്പർ : N/A
  • ഒഴിവുകൾ : 04
  • ജോലി സ്ഥലം : കണ്ണൂര്‍, പാലക്കാട്‌, ഇടുക്കി, കോഴിക്കോട്‌
  • ശമ്പളം : Rs.675 – Rs.755 (പ്രതിദിനം)
  • അപേക്ഷയുടെ രീതി : Offline
  • അപേക്ഷ ആരംഭിക്കുന്നത് : 05.12.2024
  • അവസാന തീയതി : 21.12.2024

ജോലിയുടെ വിശദാംശങ്ങൾ
പ്രധാന തീയതികൾ : KSYWB Kerala Recruitment 2024

  • അപേക്ഷിക്കാനുള്ള ആരംഭ തീയതി : 05 ഡിസംബർ 2024
  • അപേക്ഷിക്കാനുള്ള അവസാന തീയതി : 21 ഡിസംബർ 2024

ഒഴിവുകൾ : KSYWB Kerala Recruitment 2024

  • ക്ലാര്‍ക്ക്‌ കം ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ : 02 (1- കണ്ണൂര്‍, 1-പാലക്കാട്‌)
  • ഓഫീസ്‌ അറ്റന്‍ഡന്റ്‌ : 02 (1- ഇടുക്കി, 1-കോഴിക്കോട്‌)

ശമ്പള വിശദാംശങ്ങൾ : KSYWB Kerala Recruitment 2024

  • ക്ലാര്‍ക്ക്‌ കം ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ : പ്രതിദിനം 755/- രൂപ
  • ഓഫീസ്‌ അറ്റന്‍ഡന്റ്‌ : പ്രതിദിനം 675/- രൂപ

പ്രായപരിധി : KSYWB Kerala Recruitment 2024

  • ക്ലാര്‍ക്ക്‌ കം ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ : 36 വയസ്സില്‍ (2025 ജനുവരി1) കവിയരുത്‌
  • ഓഫീസ്‌ അറ്റന്‍ഡന്റ്‌ : 36 വയസ്സില്‍ (2025 ജനുവരി 1) കവിയരുത്‌

യോഗ്യത : KSYWB Kerala Recruitment 2024

1. ക്ലാര്‍ക്ക്‌ കം ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍

  • എസ്‌.എസ്‌.എല്‍സിയോ തത്തുല്യമായ പരീക്ഷയോ ജയിച്ചിരിക്കണം. സര്‍ക്കാര്‍ അംഗീകൃത സ്ഥാപനങ്ങളില്‍ നിന്നുള്ള തതുല്യമായ ഡാറ്റാ എന്‍ട്രി സര്‍ട്ടിഫിക്കറ്റ്‌.

2. ഓഫീസ്‌ അറ്റന്‍ഡന്റ്‌

  • 7-ാം ക്ലാസ്‌ ജയിച്ചിരിക്കണം. ബിരുദം നേടിയിരിക്കാന്‍ പാടില്ല.

അപേക്ഷാ ഫീസ് : KSYWB Kerala Recruitment 2024

  • KSYWB Kerala റിക്രൂട്ട്‌മെന്റിന് അപേക്ഷാ ഫീസ് ആവശ്യമില്ല

തിരഞ്ഞെടുക്കൽ പ്രക്രിയ : KSYWB Kerala Recruitment 2024

  • അഭിമുഖത്തിന്റേയും ഡാറ്റാ എന്‍ട്രി ടെസ്റ്റിന്റേയും (ടൈപ്പ്‌റൈറ്റിംഗ്‌ – മലയാളം & ഇംഗ്ലീഷ്‌) അടിസ്ഥാനത്തിലായിരിക്കും ക്ലാര്‍ക്ക്‌ കം ഡാറ്റാ എന്‍ട്രി ഓപ്പറേറ്ററുടെ നിയമനം.
  • അഭിമുഖത്തിന്റെ അടിസ്ഥാനത്തിലായിരിക്കും ഓഫീസ്‌ അറ്റന്‍ഡന്റിന്റെ നിയമനം.

അപേക്ഷിക്കേണ്ട വിധം : KSYWB Kerala Recruitment 2024

നിര്‍ദ്ദഷ്‌ട മാതൃകയിലുള്ള അപേക്ഷകള്‍ 2024 ഡിസംബര്‍ 21 വൈകുന്നേരം 5 മണിക്കകം ബയോഡാറ്റയും യോഗ്യത, വയസ്സ്‌ എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകളും സഹിതം താഴെപ്പറയുന്ന വിലാസത്തില്‍ അയക്കേണ്ടതാണ്‌. അപേക്ഷ ഫോറം താഴെ കൊടുത്തിട്ടുണ്ട്.

മെമ്പര്‍ സെക്രട്ടറി
കേരള സംസ്ഥാന യുവജനക്ഷേമ ബോര്‍ഡ്‌
ദൂരദര്‍ശന്‍ കേന്ദ്രത്തിനു സമീപം
കുടപ്പനക്കുന്ന്‌, തിരുവനന്തപുരം – 43

ഫോണ്‍: 0471-2733139, 2733602 

Important Links
Official NotificationClick Here
Application FormClick Here
Official WebsiteClick Here
For Latest JobsClick Here
Share this to: