പട്ടികജാതി വികസന വകുപ്പിന്റെ ‘ട്രേസ്’ പദ്ധതിയുടെ ഭാഗമായി 15 ജേർണലിസം ട്രെയിനി നിയമനം. പട്ടികജാതി-പട്ടികവർഗ വിഭാഗക്കാർക്കാണ് അവസരം. വിവിധ മാധ്യമ സ്ഥാപനങ്ങളിലും പട്ടികജാതി/പട്ടികവർഗ വികസന വകുപ്പുകളിലെ ചീഫ് പബ്ലിസിറ്റി ഓഫീസുകളിലുമാണ് നിയമനം. ഫെബ്രുവരി 24 വരെ അപേക്ഷിക്കാം.
യോഗ്യത: ജേർണലിസം ആൻഡ് മാസ്സ് കമ്മ്യൂണിക്കേഷൻ ഡിപ്ലോമ/ബിരുദം/പിജി.
പ്രായം: 21-35
ശമ്പളം: 15000
വിശദവിവരങ്ങളും അപേക്ഷാഫോമും www.keralamediaacademy.org, www.scdd.kerala.gov.in എന്നീ വെബ്സൈറ്റുകളിൽ ലഭിക്കും. അപേക്ഷ അയക്കേണ്ട വിലാസം: സെക്രട്ടറി, കേരള മീഡിയ അക്കാദമി, സീപോർട് എയർപോർട്ട് റോഡ്, കാക്കനാട്, കൊച്ചി-682 03. ഫോൺ: 0484-242227.
LAST DATE: 2025 ഫെബ്രുവരി 24