രാജസ്ഥാനിലെ ഖേത്രിയിൽ സ്ഥിതി ചെയ്യുന്ന ഹിന്ദുസ്ഥാൻ കോപ്പർ ലിമിറ്റഡ്- കോപ്പർ കോംപ്ലക്‌സിൽ റിക്രൂട്ട്മെൻ്റ്. നോൺ എക്‌സിക്യൂട്ടീവ് തസ്തികയിലാണ് പുതിയ നിയമനങ്ങൾ നടക്കുന്നത്. ആകെ 103 ഒഴിവുകൾ ലഭ്യമാണ്. താൽപര്യമുള്ളവർ ഫെബ്രുവരി 25ന് മുൻപായി ഓൺലൈൻ അപേക്ഷ നൽകണം.
Notification Details
- സ്ഥാപനം: ഹിന്ദുസ്ഥാൻ കോപ്പർ ലിമിറ്റഡ്
- തസ്തിക: നോൺ എക്‌സിക്യൂട്ടീവ് (ചാർജ്‌മാൻ, ഇലക്ട്രീഷ്യൻ, വൈൻഡിങ് എഞ്ചിൻ ഡ്രൈവർ)
- ഒഴിവുകൾ: 103
- ജോലി സ്ഥലം: ഖേത്രി, രാജസ്ഥാൻ
- ശമ്പളം: ₹28,280 – ₹72,110 (മാസം)
- അപേക്ഷ രീതി: ഓൺലൈൻ
- അപേക്ഷ ആരംഭിക്കുന്ന തീയതി: 2025 ഫെബ്രുവരി 1
- അപേക്ഷ അവസാനിക്കുന്ന തീയതി: 2025 ഫെബ്രുവരി 25
Vacancy Breakdown by Post:
- ചാർജ്‌മാൻ (ഇലക്ട്രിക്കൽ): 24
- ഇലക്ട്രീഷ്യൻ എ: 36
- ഇലക്ട്രീഷ്യൻ ബി: 36
- വൈൻഡിങ് എഞ്ചിൻ ഡ്രൈവർ: 07
Age Limit:
- കുറഞ്ഞ പ്രായം: 18 വയസ്സ്
- കൂടിയ പ്രായം: 40 വയസ്സ്
- പ്രായ ഇളവ്: SC/ST/OBC/PwBD വിഭാഗക്കാർക്ക് നിയമാനുസൃത വയസിളവ് ലഭിക്കും.
Qualifications:
ചാർജ്‌മാൻ (ഇലക്ട്രിക്കൽ):
- ഇലക്ട്രിക്കൽ എഞ്ചിനീയറിങ് ഡിപ്ലോമ + ഒരു വർഷത്തെ എക്‌സ്പീരിയൻസ്.
- അല്ലെങ്കിൽ ITI (ഇലക്ട്രിക്കൽ) + മൂന്ന് വർഷത്തെ പരിചയം.
- അല്ലെങ്കിൽ പത്താം ക്ലാസ് വിജയം + അഞ്ച് വർഷത്തെ എക്സ്പീരിയൻസ്.
- സൂപ്പർവൈസറി സർട്ടിഫിക്കറ്റ് ഓഫ് കോംപീറ്റൻസി ആവശ്യമാണ്.
ഇലക്ട്രീഷ്യൻ എ:
- ITI (ഇലക്ട്രിക്കൽ) + നാല് വർഷത്തെ പ്രവൃത്തി പരിചയം.
- അല്ലെങ്കിൽ പത്താം ക്ലാസ് വിജയം + ഏഴ് വർഷത്തെ പ്രവൃത്തി പരിചയം.
- വയർമാൻ പെർമിറ്റ് ഉണ്ടായിരിക്കണം.
ഇലക്ട്രീഷ്യൻ ബി:
- ITI (ഇലക്ട്രിക്കൽ) + മൂന്ന് വർഷത്തെ പ്രവൃത്തി പരിചയം.
- അല്ലെങ്കിൽ പത്താം ക്ലാസ് + ആറ് വർഷത്തെ പ്രവൃത്തി പരിചയം.
- വയർമാൻ പെർമിറ്റ് ഉണ്ടായിരിക്കണം.
വൈൻഡിങ് എഞ്ചിൻ ഡ്രൈവർ:
- ഡിപ്ലോമ/BA/BSc/BCom/MBA + ഒരു വർഷത്തെ പ്രവൃത്തി പരിചയം.
- അല്ലെങ്കിൽ അപ്രൻ്റീസ്‌ഷിപ്പ് + മൂന്ന് വർഷത്തെ പരിചയം.
- അല്ലെങ്കിൽ പത്താം ക്ലാസ് + ആറ് വർഷത്തെ പ്രവൃത്തി പരിചയം.
- ഒന്നാം ക്ലാസ് വൈൻഡിങ് എഞ്ചിൻ ഡ്രൈവർ സർട്ടിഫിക്കറ്റ് ഉണ്ടായിരിക്കണം.
Salary Details:
- ചാർജ്‌മാൻ (ഇലക്ട്രിക്കൽ): ₹28,740 – ₹72,110
- ഇലക്ട്രീഷ്യൻ എ: ₹28,430 – ₹59,700
- ഇലക്ട്രീഷ്യൻ ബി: ₹28,280 – ₹57,640
- വൈൻഡിങ് എഞ്ചിൻ ഡ്രൈവർ: ₹28,280 – ₹57,640
How to Apply?
- ഹിന്ദുസ്ഥാൻ കോപ്പർ ലിമിറ്റഡ് വെബ്‌സൈറ്റ് സന്ദർശിക്കുക: www.hindustancopper.com .
- അപേക്ഷാ ഫോം പൂർത്തിയാക്കുക.
- ആവശ്യമായ ഡോക്യുമെന്റുകൾ അപ്‌ലോഡ് ചെയ്യുക.
- അപേക്ഷ ഫീസ് അടച്ച് അപേക്ഷ സമർപ്പിക്കുക.